കേന്ദ്ര റയില്‍വേ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും
ദില്ലി: മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്റെ മൂന്നാമത്തെ റയില്‍വേ ബജറ്റ് ഫിബ്രവരി 24 വെള്ളിയാഴ്ച ലോക്സഭയില്‍ റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് അവതരിപ്പിക്കും. ഉച്ചക്ക് 12 മണിക്കായിരിക്കും ബജറ്റ് അവതരണം തുടങ്ങുക.
പാവപ്പെട്ടവന്റെ നേതാവെന്ന പ്രതിഛായ നിലനിര്‍ത്തുന്ന വിധം യാത്രാക്കൂലിയില്‍ വര്‍ദ്ധനവ് പ്രഖ്യാപിക്കാത്ത ബജറ്റായിരിക്കും ഇതെന്ന് കരുതുന്നു. 11,000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ മെട്രോ റയില്‍ വികസനം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമുള്ള തീവണ്ടി തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ടാവും. 250 വണ്ടികളില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കും. കടത്തുകൂലി വരുമാനം വര്‍ദ്ധിപ്പിക്കാനായി ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ച കടത്തു ഇടനാഴി സംവിധാനം പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
തിരക്കനുസരിച്ച് അപ്പപ്പോള്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനും കൂടുതല്‍ യാത്രചെയ്യുന്നവര്‍ക്ക് ബോണസ് പോയന്റ് ആനുകൂല്യം നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും.
പ്ലാറ്റ്ഫോം സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കുറഞ്ഞ നിരക്കില്‍ രാജധാനി എക്സ്പ്രസില്‍ എസി കോച്ചില്‍ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശവും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications