റെയില്‍വേ ഇരുനില എയര്‍കണ്ടീഷന്‍ തീവണ്ടികള്‍ തുടങ്ങിയേക്കും
ദില്ലി: തീവണ്ടിയില്‍ എല്ലാവര്‍ക്കും എയര്‍കണ്ടീഷന്‍ യാത്ര ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഇരുനിലയിലുളള എസി തീവണ്ടിസര്‍വീസുകള്‍ തുടങ്ങിയേക്കും. റെയില്‍വേ ബജറ്റ് അവതരണവേളയില്‍ റെയില്‍വേ വകുപ്പുമന്ത്രി ലാലു പ്രസാദ് യാദവാണ് ഇക്കാര്യം അറിയിച്ചത്.
പാവപ്പെട്ടവര്‍ക്ക് വേണ്ടി മുഴുവനായും ശീതീകരണസംവിധാനമുള്ള ഗരീബ് രഥ് എന്ന തീവണ്ടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാണ തീവണ്ടികളിലെ മൂന്നാംക്ലാസ് എസി നിരക്കിനേക്കാളും 25 ശതമാനം നിരക്ക് പുതിയ തീവണ്ടിയിലുണ്ടാകും. തുടക്കത്തില്‍ ഈ തീവണ്ടി ദില്ലി-പട്ന, ദില്ലി-മുംബൈ, ദില്ലി-ചെന്നൈ, സരസ്-അമൃത്സര്‍ റൂട്ടുകളിലായിരിക്കും സര്‍വീസ് നടത്തുക.












Click it and Unblock the Notifications