തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും: ലാലു
ദില്ലി: തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി റെയില്‍വേ സംരക്ഷണ സേനയെ നവീകരിക്കുമെന്ന് കേന്ദ്രറെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു.
ദിവസവും 1000ളം പാസഞ്ചര്‍ തീവണ്ടികളില്‍ റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സംരക്ഷണസേനക്ക് പ്രാധാന്യമുളളതിനാല്‍ സേനയെ നവീകരിക്കും.
തീവണ്ടികളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റുകളില്‍ പ്രത്യേക സ്ക്വാഡുകളെ നിയമിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും ലാലു പറഞ്ഞു.












Click it and Unblock the Notifications