ഇടത്സഖ്യം അടഞ്ഞ അധ്യായം: മുരളീധരന്‍
കൊച്ചി: തങ്ങളെ വേണ്ടെന്ന് സിപിഎം പറഞ്ഞതിനാല്‍ ഇടത്പക്ഷവുമായുള്ള ബന്ധം അടഞ്ഞ അധ്യയമാണെന്ന് ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ജനാധിപത്യ മതേതര കക്ഷികളുമായി ഡിഐസി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ലീഗുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അന്തിമഫലമായിട്ടില്ല. കോണ്‍ഗ്രസുമായി ഡിഐസി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.
ഒറ്റക്ക് മത്സരിക്കുകയെന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയതീരുമാനം. ധൃതി ഒട്ടുമില്ല. ഭാവിയെക്കുറിച്ച് ആശങ്കയുമില്ല. തങ്ങളെ സഹായിക്കുന്നവരെ അടുത്ത അഞ്ചുവര്‍ഷം വരെ തിരിച്ചും സഹായിക്കും. ഒരു പാര്‍ട്ടിയിലും ഡിഐസി ലയിക്കില്ല. വ്യക്തിത്വം പണയം വയ്ക്കുകയുമില്ല.
സംസ്ഥാനത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ടു വസ്തുക്കള്‍ സിപിഐയും സിംഹവാലന്‍ കുരങ്ങുമാണെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications