ബംഗ്ലാദേശിലെ തുണിമില്ലില്‍ തീപിടുത്തം: 82 പേര്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ ഒരു തുണിമില്ലിലുണ്ടായ തീപിടുത്തത്തില്‍ 82 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളാണ് മരിച്ചവരില്‍ കൂടുതലും.
ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ചിറ്റഗോംഗിലാണ് ഫിബ്രവരി 23 വ്യാഴാഴ്ച രാത്രി തീപിടുത്തമുണ്ടായത്. നാലുനിലക്കെട്ടിടത്തില്‍ പടര്‍ന്ന തീ 11 മണിക്കൂര്‍ കൊണ്ടാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ പെട്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.












Click it and Unblock the Notifications