ചൈനയിലെ കല്‍ക്കരി ഖനിയിലെ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു
ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 23 വ്യാഴാഴ്ച സാവോയുയാങ് മൈനിംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ഖനിയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് 27 പേര്‍ ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications