സൂറത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ കോഴികള്‍ക്ക് പക്ഷിപ്പനി ബാധയുണ്ടെന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചു.
ഉത്ചല്‍ താലൂക്കിലെ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ചില കോഴികള്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. ഇവിടെ നിന്നും പരിശോധനക്കായി അയച്ച് 13 സാമ്പികളുകളില്‍ രണ്ടെണ്ണം പരിശോധയില്‍ പോസറ്റീവ് ആയാണ് രേഖപ്പെടുത്തിയത്.
പക്ഷിപ്പനി ബാധയുണ്ടെന്ന് കണ്ടെത്തിയ മഹാരാഷ്ട്രയിലെ നവ്പൂര്‍ താലൂക്കിലെ പരിശോധനാഫലത്തോട് സാമ്യമുളളതാണ് സൂറത്തിലെ പരിശോധനാഫലവുമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റു പക്ഷികളിലേക്ക് രോഗം പകരാതിരിക്കാനുളള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications