Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കശ്മീര്‍ സൃഷ്ടിക്കണം: പ്രധാനമന്ത്രി

ദില്ലി: പുതിയൊരു ജമ്മു കശ്മീര്‍ രൂപീകരിക്കാനുളള കരട്രേഖ വട്ടമേശ സമ്മേളത്തില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കശ്മീര്‍ പ്രശ്നപരിഹാരത്തിനായി നടക്കുന്ന വട്ടമേശ സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

സമാധാനവും ഐശ്വര്യവും ജനശക്തിയുമുള്ള പുതിയൊരു ജമ്മു കശ്മീരിനേയും ലഡാക്കിനേയും നമുക്ക് സൃഷ്ടിക്കാം. ഇപ്പോള്‍ വട്ടമേശ സമ്മേളത്തില്‍ പങ്കെടുക്കാത്തവര്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കി ഒരുമിച്ചു ചേരുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ 45ളം രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+