കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രറെയില്‍വേ ബജറ്റ് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ ബജറ്റിനെ പറ്റി കേരളത്തിനുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും.

രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ വികസന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വിഷന്‍ 2010 പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും.ഇതിന്റെ ഭാഗമായുള്ള രണ്ട് പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പാക്കും.

തെങ്ങുകളില്‍ നിന്ന് നീര ഉത്പാദിപ്പിക്കല്‍, കപ്പയില്‍ നിന്ന് ജൈവ ഇന്ധനം ഉണ്ടാക്കല്‍ എന്നീ പദ്ധതികളാണ് ഉടന്‍ നടപ്പാക്കുക. നീര ഉത്പാദിപ്പിക്കാന്‍ മൂന്ന് ഫാക്ടറികള്‍ തുടങ്ങാനാണ് തീരുമാനം. നാളികേര വികസനകോര്‍പ്പറേഷന്റെ സഹകരണത്തോടെ പേരാമ്പ്രയിലും സംസ്ഥാന കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കണ്ണൂര്‍ ആറളംഫാമിലും ഫാക്ടറി ആരംഭിക്കും. പയ്യന്നൂരിലെ ചെറുപുഴയിലാണ് മൂന്നാമത്തെ ഫാക്ടറി നിര്‍മ്മിക്കുക. പരീക്ഷമാടിസ്ഥാനത്തില്‍ നടത്തുന്ന ഈ ഫാക്ടറികളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ ഫാക്ടറികള്‍ തുടങ്ങും. നീര പദ്ധതി വഴി കേരകര്‍ഷകര്‍ക്ക് മൂന്നിരട്ടി അധികവരുമാനമുണ്ടാകും.

സിടിസിആര്‍ഐ വികസിപ്പിച്ച കപ്പയില്‍ നിന്ന് ജൈവ ഇന്ധനം ഉണ്ടാക്കാനുളള സാങ്കേതിക വിദ്യ നടപ്പാക്കാന്‍ കിന്‍ഫ്ര തയാറായിട്ടുണ്ട്. ഇതിനായി 10 ടണ്‍ പച്ചക്കപ്പ ഉപയോഗിക്കുന്ന പ്ലാന്റ് തുടങ്ങും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

ജീവനക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സമരം ചെയ്തതിന്റെ പേരില്‍ ഒരാളെയും പിരിച്ചുവിട്ടിട്ടില്ല. ജോലിക്ക് കയറിയ ജീവനക്കാരെ തടയുകയും മര്‍ദിക്കുകയും ചെയ്തവരെയാണ് പിരിച്ചുവിട്ടത്. ഇവരെ കോടതി ഇക്കാര്യത്തില്‍ ശിക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X