Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍ പൂര്‍ണം

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം ഫിബ്രവരി 25 ശനിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലിനെ തുടര്‍ന്ന് ചില ഇരുചക്രവാഹനങ്ങളൊഴികെയുള്ള സ്വകാര്യവാഹനങ്ങളൊന്നും തന്നെ ഓടുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജര്‍ നില തീരെ കുറവാണ്. തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

ലീഗ് ജില്ലാ സമ്മേളനത്തിന് ശേഷം വെള്ളിയാഴ്ച കണ്ണൂര്‍ ടൗണില്‍ നിന്ന് മടങ്ങുകയായിരുന്ന ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് തുടക്കമിട്ടത്. ഇവര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ ബാനറുകളും ബോര്‍ഡുകളും നശിപ്പിക്കുകയും സിപിഎം നേതാവ് എ.കെ ഗോപാലന്റെ പ്രതിമക്കു നേരെ കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി ഇതേത്തുടര്‍ന്നാണ് സംഘര്‍ഷണുണ്ടായത്. ലീഗ് പ്രവര്‍ത്തകര്‍ സംഷര്‍ഷ ബാധിത പ്രദേശത്തെത്തിയ പൊലീസിനെ കല്ലെറിഞ്ഞു. ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിപിഎം ഏരിയാ കമ്മററി ഓഫീസ്, ബക്കളം എ.കെ.ജി സെന്റര്‍, കൈരളി സഹകരണ ഹോട്ടല്‍ എന്നിവയ്ക്ക് നേരെയും കല്ലേറുണ്ടായി.

തളിപ്പറമ്പിലെ സിഐടിയു ഓഫീസ് ലീഗുകാര്‍ തീവച്ചു നശിപ്പിച്ചു. ടൗണിലെ മൂന്നുനിലയുള്ള തുണിക്കടക്കും തീവച്ചെങ്കിലും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയാക്കി. നിരവധി ബസുകളും എറിഞ്ഞുതകര്‍ത്തിട്ടുണ്ട്.

ഹര്‍ത്താല്‍ അനുകൂലികള്‍ പഴയന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, ചിറ്റാരിപ്പറമ്പ്, കൂത്തുപറമ്പ്, ചൊക്ലി, എടക്കാട് എന്നിവിടങ്ങളിലെ ലീഗ് ഓഫീസുകള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. വാഹനഗതാഗതം തടസപ്പെടുത്താനായി ഹര്‍ത്താല്‍ അനുകൂലികള്‍ പല സ്ഥലങ്ങളിലും ടയറുകള്‍ കത്തിച്ചതും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ജില്ലയില്‍ എല്ലായിടത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തങ്ങള്‍ക്ക് സിപിഎം സ്ഥാപനങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്നും സമാധാനപ്രേമികളെന്ന തങ്ങളുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+