ഹര്‍ത്താല്‍: ഇരിട്ടിയില്‍ ലീഗ് നേതാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണം
കണ്ണൂര്‍: ജില്ലയില്‍ ഫിബ്രവരി 25 ശനിയാഴ്ച സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുബന്ധിച്ച് ഇരിട്ടി വിളക്കോട് മുസ്ലിം ലീഗ് നേതാക്കളുടെ വീടുകള്‍ക്കു നേരെ അക്രമം നടന്നു.
മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി.നൂറുദ്ദീന്‍, ലീഗ് നേതാവ് ഒമ്പാന്‍ ഹംസ, ടൗണ്‍ ലീഗ് പ്രസിഡന്റ് തറാല്‍ ഈസ എന്നിവരുടെ വീടുകള്‍ക്കു നാേേരെയാണ് ആക്രമണമുണ്ടായത്.
അക്രമം കണ്ട് ഭയന്ന് ബോധരഹിതയായ ഒമ്പാന്‍ ഹംസയുടെ മകള്‍ ഷാഹിദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാവുമ്പടി സിഎച്ച്എംഎം ഹൈസ്കൂളിന്റെ ബസ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുതകര്‍ത്തു.












Click it and Unblock the Notifications