കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജന ചര്‍ച്ച തുടരും: പാലൊളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡിഐസി ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടികളുമായും എല്‍ഡിഎഫ് സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഐഎന്‍എല്ലിന്റെ സഹകരണം തുടര്‍ന്നും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് കരുതുന്നത്. ലോക്സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സഹായിച്ചവരാണ് ഐഎന്‍എല്ലുകാര്‍. ഈ സഹകരണം ഭാവിയിലും തുടരും.

നിയമസഭാ തിരഞ്ഞെടുപ്പിനുളള സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. മാര്‍ച്ച് 20നുള്ളില്‍ വിവിധ ഘടക കക്ഷികള്‍ മത്സരിക്കുന്ന സീറ്റ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ കണ്‍വീനറായി ഏഴംഗ കമ്മറ്റി രൂപീകരിച്ചു.

കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ കാര്യത്തില്‍ മാര്‍ച്ച് ഏഴിന് തീരുമാനമെടുക്കും. എഡിബി വായ്പഅടുത്ത എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സന്ദര്‍ശനവേളയില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭം നടത്തും.

റെയില്‍വേ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും പാലൊളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X