ഇടതുമുന്നണി ശനിയാഴ്ച യോഗം ചേരും
തിരുവനന്തപുരം: ഇടതുമുന്നണി യോഗം ഫിബ്രവരി 25 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.
ഇടതുമുന്നണിയിലെ എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിലെ പി.സി. ജോര്‍ജ്, ഈപ്പന്‍ വിഭാഗങ്ങളും യോഗത്തിനെത്തും. ഇത്തവണ 90 ളം സീററുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സിപിഎം തീരുമാനം. കഴിഞ്ഞ തവണ 76 സീറ്റിലാണ് സിപിഎം മത്സരിച്ചത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറാകുന്ന സാഹചര്യത്തില്‍ ഘടകകക്ഷികള്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായേക്കും.
എഡിബി വായ്പാ പ്രശ്നം സിപിഐ യോഗത്തില്‍ ഉന്നയിക്കും. ഡിഐസിയെ ഒഴിവാക്കാനുളള ഔപചാരിക തീരുമാനം യോഗത്തിലുണ്ടാകും. ഡി.ഐ.സിയുടെ നിലപാടുകള്‍ ഇടതുമുന്നണിക്ക് ദോഷമുണ്ടാക്കാതിരിക്കാനുള്ള തന്ത്രങ്ങളും മെനയും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ മുന്നണി നേതൃത്വം തീരുമാനിച്ചേക്കും.
സര്‍ക്കാരിനെതിരെ നടത്തേണ്ട പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം അന്തിമരൂപം നല്‍കും.












Click it and Unblock the Notifications