ഡിഐസിയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ച ചെയ്തില്ല: തങ്കച്ചന്‍
കൊച്ചി: ഡിഐസിയെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പാര്‍ട്ടിയെ ഘടകകക്ഷിയാക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. ആരെയെങ്കിലും ഘടകകക്ഷിയാക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് നേതൃയോഗത്തില്‍ ആദ്യം അറിയിക്കണം. പിന്നീട് യുഡിഎഫ് ചര്‍ച്ച ചെയ്ത് ഒരു പൊതുതീരുമാനം എടുക്കുകയാണ് വേണ്ടത്. ഇതൊന്നും ഡിഐസിയുടെ കാര്യത്തില്‍ തുടങ്ങിയിട്ടില്ല.
ഡിഐസിയുമായി ചര്‍ച്ച നടത്താന്‍ മുസ്ലീം ലീഗിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഡിഐസിയുമായി ലീഗ് നടത്തുന്ന ചര്‍ച്ചകളെ പറ്റി യുഡിഎഫിന് യാതൊരു അറിവുമില്ല.
ഡിഐസിയില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്നും കൊച്ചിയിലെ കോണ്‍ഗ്രസ് സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തിന് ശേഷം ചിത്രം വ്യക്തമാകുമെന്നും തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications