പാകിസ്ഥാനില്‍ ബുഷ് ക്രിക്കറ്റ് കളി കണ്ടേക്കും
വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ക്രിക്കറ്റ് കളി കണ്ടേക്കും.
ബുഷിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റീഫന്‍ ഹാഡ്ലിയാണ് പാകിസ്ഥാനില്‍ ബുഷ് ക്രിക്കറ്റ് കാണാനും കളിക്കാനും ക്രിക്കറ്റിനെ കുറിച്ച് പഠിക്കാനും സമയം കണ്ടെത്തിയേക്കുമെന്ന് സൂചന നല്‍കിയത്.
കഴിഞ്ഞയാഴ്ച ക്രിക്കറ്റ് കാണാനാണോ ബോളിവുഡ് സിനിമ കാണാനാണോ ബുഷിന് താത്പര്യമെന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ക്രിക്കറ്റിലാണ് തനിക്കു താത്പര്യമെന്ന് ബുഷ് പറഞ്ഞിരുന്നു.












Click it and Unblock the Notifications