ധാക്കയില്‍ ബഹുനിലകെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ അഞ്ച് നിലകളുള്ള ഒരു കെട്ടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ട്.
ധാക്കയിലെ വ്യവസായപ്രാമുഖ്യമുള്ള പ്രദേശത്താണ് ഫിബ്രവരി 25 ശനിയാഴ്ച രാവിലെ 10 മണിയോടെ അപകടമുണ്ടായത്. കടകളും ഓഫീസുകളും ഒരു തുണിനിര്‍മാണ ഫാക്ടറിയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു.
പൊലീസും സൈനികരും ഫയര്‍ഫോഴ്സുകാരും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications