ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് രണ്ടു മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഫിബ്രവരി 25 ശനിയാഴ്ച വിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു.
ജക്കാര്‍ത്തയിലെ ഒരു ഫ്ലൈയിംഗ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകര്‍ന്നുവീണത്. സെമറാംഗ് നഗരത്തിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്.
ജക്കാര്‍ത്തക്ക് 180 കിലോമീറ്റര്‍ വടക്ക് സുബാംഗ് പട്ടണത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരാണ് മരിച്ചത്.












Click it and Unblock the Notifications