ബാഗ്ദാദില്‍ ഒരു കുടുംബത്തിലെ 13 പേരെ വെടിവച്ചു കൊലപ്പെടുത്തി
ബാഗ്ദാദ്: വടക്ക്കിഴക്കന്‍ ബാഗ്ദാദില്‍ ഒരു ഷിയ കുടുംബത്തിലെ 13 പേരെ തോക്കുധാരികള്‍ വെടിവച്ചു കൊലപ്പെടുത്തി. ബാഗ്ദാദിന് 60 കിലോമീറ്റര്‍ വടക്കായുള്ള ബുറീസിലാണ് സംഭവമുണ്ടായത്. സുന്നി നുഴഞ്ഞുകയറ്റക്കാരുടെ താവളമായ ഇവിടെ നിരവധി കൊലപാതകള്‍ നടന്നിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ തെക്കന്‍ ബാഗ്ദാദിലെ ഷിയ നഗരത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു.
സമാറയിലെ ഷിയ പളളി തകര്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ 140ഓളം പേര്‍ മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications