കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്ത് മാര്‍ച്ച് ഒന്നിന് ടാഡ കോടതിയില്‍ ഹാജരാകും

  • By Staff
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് ഉള്‍പ്പെടെ 1993ലെ ബോംബ് സ്ഫോടനക്കേസിലെ 86 പ്രതികള്‍ മാര്‍ച്ച് ഒന്നിന് ടാഡ കോടതി മുമ്പാകെ ഹാജരാകും. കോടതിയുടെ നിര്‍ദേശ പ്രകാരമാണിത്.

ഞായറാഴ്ച രാത്രി ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തുന്ന സഞ്ജയ് ദത്ത് മാര്‍ച്ച് ഒന്നിന് കോടതിയിലെത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഒടുവിലത്തെ പ്രാവശ്യം സഞ്ജയ് ദത്തിനെയും 85 പ്രതികളെയും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തൊഴില്‍പരമായ ആവശ്യത്തിനായി വിദേശത്തു പോകാന്‍ സഞ്ജയ് ദത്തിന് അനുമതി നല്‍കിയ കോടതി മാര്‍ച്ച് ഒന്നിന് ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.

എകെ-56 തോക്ക് കൈവശം വച്ചതാണ് സഞ്ജയ് ദത്തിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. സുഹൃത്തുക്കളുടെ സഹായത്തോടെ തോക്ക് പിന്നീട് നശിപ്പിച്ചെന്നും ആരോപണമുണ്ട്. ആരോപണം സഞ്ജയ്ദത്ത് നിഷേധിച്ചിട്ടുണ്ട്. സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായിട്ടല്ല മൊഴി നല്‍കിയത്.

അധോലോക കുറ്റവാളി അബു സലിം സഞ്ജയ് ദത്തിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിനു തോക്ക് നല്‍കിയെന്നാണ് കേസ്. അബു സലിം ഇതുസംബന്ധിച്ച് സിബിഐക്കു മുമ്പാകെയും കോടതി മുമ്പാകെയും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങള്‍ കോടതി രഹസ്യമാക്കി വച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X