കശ്മീരില്‍ കാര്‍ ബോംബ് സ്ഫോടനം: രണ്ടു സൈനികര്‍ക്കു പരിക്കേറ്റു
ശ്രീനഗര്‍: ശ്രീനഗര്‍-ബാരമുള്ള റോഡിലെ ബെമിനയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.
ബെമിനയിലെ ഒരു ആശുപത്രിയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിലെ ബോംബാണ് പൊട്ടിത്തെറിച്ചത്. ഒരു സൈനിക വാഹനനിര കടന്നുപോവുന്നതിനിടയില്‍ ഒരാള്‍ ഒരു വെള്ള മാരുതി കാര്‍ റോഡില്‍ നിര്‍ത്തിയിട്ടതു കണ്ട് സൈനികര്‍ വാഹനം അവിടെ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ അയാള്‍ ഓടിരക്ഷപ്പെടാന്‍ തുടങ്ങി. ഇയാളെ പിടികൂടുന്നതിനു മുമ്പു തന്നെ കാറില്‍ സ്ഫോടനമുണ്ടാവുകയും ചെയ്തു.
ശ്രീനഗറില്‍ നിന്നും ബാരമുള്ളയിലേക്ക് പോവുകയായിരുന്നു സൈനിക വാഹനത്തിന് സ്ഫോടനത്തില്‍ കേടുപാടുണ്ടായി. ഇതിലുണ്ടായിരുന്ന രണ്ടു സൈനികര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.












Click it and Unblock the Notifications