പന്ത്രണ്ടു വയസുകാരന്റെ കവിതാ സമാഹാരം പുറത്തിറക്കി
തിരുവനന്തപുരം: പന്ത്രണ്ടു വയസുകാരനായ റഹ്മത്തുള്ളയുടെ 16 കവിതകളുടെ സമാഹാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശം ചെയ്തു.
സരസ്വതി സമ്മാന്‍ ജേതാവ് കെ.അയ്യപ്പപ്പണിക്കര്‍ക്ക് ഒരു പ്രതി നല്‍കിയാണ് മുഖ്യമന്ത്രി പുസ്തക പ്രകാശനം നിര്‍വഹിച്ചത്. നമ്മുടെ സമൂഹത്തിലെ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് കവിതകളില്‍ എത്തിനോക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
നെട്ടയം എ.ആര്‍.ആര്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റഹ്മത്തുള്ള. കവി ഡി.വിനയചന്ദ്രന്‍, ഗായകന്‍ കെ.പി.ഉദയഭാനു, കുട്ടി കവി ഇങ്കു റഹ്മത്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications