ചലച്ചിത്ര സംവിധായകന്‍ പവിത്രന്‍ അന്തരിച്ചു
തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ പവിത്രന്‍ (56) അന്തരിച്ചു. ഫിബ്രവരി 26 ഞായറാഴ്ച തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 11.45ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.
യാരോ ഒരാള്‍, ഉപ്പ്, ഉത്തരം, ബാലി, കുട്ടപ്പന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പവിത്രന്‍ കലാമൂല്യമുള്ള സിനിമാസംരഭങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. പി.എ.ബക്കറിന്റെ കബനി നദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവായാണ് സിനിമാരംഗത്തെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം യാരോ ഒരാള്‍ ആണ്. കുറച്ചുകാലമായി സിനിമാരംഗത്ത് സജീവമായിരുന്നില്ല.
കലാമണ്ഡലം ഹേമാവതിയാണ് ഭാര്യ. മകള്‍ ഈവ സിനിമാനടിയാണ്.












Click it and Unblock the Notifications