തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 14നോ 15നോ ഉണ്ടാകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് 14നോ 15നോ പുറപ്പെടുവിച്ചേക്കും.
വോട്ടെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് രണ്ടാം വാരത്തിലോ നടക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍ വരും. വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകും.
മെയ് അഞ്ചിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാവുന്നില്ലെങ്കില്‍ മെയ് 13ന് ശേഷം നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications