പന്ന്യന്‍ രാജിവച്ച് മത്സരിക്കണം: ജേക്കബ്
തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ രാജിവച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കണമെന്ന് ഡിഐസി നേതാവ് ടി.എം.ജേക്കബ്. സിപിഐയുടെ മികവ് കൊണ്ടാണോ കഴിഞ്ഞ തവണ പന്ന്യന്‍ ജയിച്ചതെന്ന് അപ്പോള്‍ മനസിലാകുമെന്നും ജേക്കബ് പറഞ്ഞു.
ഫിബ്രവരി 26 ഞായറാഴ്ച നാഷണല്‍ സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജേക്കബ്.
കരുണാകരനെ തൊട്ടാല്‍ നാലു തവണ കുളിക്കണമെന്നാണ് വെളിയം ഭാര്‍ഗവന്‍ പറയുന്നത്. ഒരു തവണ കുളിക്കണമെന്നെങ്കിലും ഉപതിരഞ്ഞെടുപ്പിനു മുമ്പ് വെളിയം പറഞ്ഞിരുന്നെങ്കില്‍ സിപിഐ പത്തു തവണ തോല്‍ക്കുമായിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അത്യാഹിതം സിപിഐ ആയിരിക്കും. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ തന്ത്രങ്ങളെ പറ്റി സിപിഐ അസിസ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയിലുമായി താന്‍ ചര്‍ച്ച ചെയ്തതാണ്. വെളിയവുമായി എം.എന്‍ സ്മാരകത്തില്‍ വച്ചും ചര്‍ച്ച ചെയ്തിരുന്നാണ്. അങ്ങനെയുണ്ടായിട്ടില്ലാമോയെന്ന് വെളിയത്തിന് പറയാമോയെന്ന് ജേക്കബ് ചോദിച്ചു.
സിപിഐയുടെ കഴിവെത്രയാണെന്ന് നമുക്കറിയാം. ഇതേ പറ്റി പൊക്കമില്ലാത്തവന്‍ വീഞ്ഞപ്പെട്ടിയുടെ മുകളില്‍ കയറി വീമ്പിളക്കുന്നതു പോലെയെന്ന് പാലൊളി തന്നെ പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയസാഹചര്യം നോക്കിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മത്സരിക്കണമെന്നതു സംബന്ധിച്ച് തീരുമാനിക്കുകയെന്നും ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications