കണ്ണൂരില്‍ പൊലീസിന് നേരെ ബോംബേറ്
കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കോളയാട്ട് പൊലീസിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബേറ് നടത്തി.
മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ വിരട്ടിയോടിക്കാനായി പൊലീസെത്തിയപ്പോഴാണ് ബോംബേറുണ്ടായത്. ഫിബ്രവരി 26 ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ ഹര്‍ത്താലിനോട് അനുബന്ധിച്ചു നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഞായറാഴ്ചയും അക്രമമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ തലശേരി പൊന്ന്യത്ത് മുസ്ലിം പള്ളിക്കു നേരെ ഒരു സംഘം പേര്‍ നാടന്‍ബോംബ് എറിഞ്ഞു.
ശനിയാഴ്ച ഹര്‍ത്താലിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അക്രമസംഭവങ്ങളും ഏറ്റുമുട്ടലും അരങ്ങേറിയിരുന്നു. സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ഓഫീസുകള്‍ക്കു നേരെ അക്രമമുണ്ടായി.












Click it and Unblock the Notifications