Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി അക്ഷയ പദ്ധതിയുടെ ഗുഡ്വില്‍ അംബാസിഡര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടിയായ അക്ഷയയുടെ ഗുഡ്വില്‍ അംബാസിഡറായി നടന്‍ മമ്മൂട്ടിയെ നിയോഗിച്ചു.

ശനിയാഴ്ച ഗോര്‍ക്കി ഭവനില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടി മമ്മൂട്ടിയെ അക്ഷയയുടെ ഗുഡ്വില്‍ അംബാസിറായി പ്രഖ്യാപിച്ചത്.

കൊച്ചിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ച മമ്മൂട്ടി അക്ഷയയുടെ ഗുഡ്വില്‍ അംബാസിഡറാകുന്നതില്‍ ആഹ്ലാദമുണ്ടെന്ന് അറിയിച്ചു. മമ്മൂട്ടിയെ ഗുഡ്വില്‍ അംബാസിഡറായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ മമ്മൂട്ടി വീഡിയോയി കോണ്‍ഫറന്‍സിംഗിലൂടെ ആദരസൂചകമായി കൂപ്പുകൈ ഉയര്‍ത്തി.

ജില്ലാ കളക്ടര്‍മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സാണ് നടന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് ആണിതെന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

അക്ഷയ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ 5.5 ലക്ഷം കുടുംബങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏഴ് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബാക്കിയുള്ള ആറ് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+