ലാവ്ലിന്‍: ശിക്ഷിക്കപ്പെടണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ലാവ്ലിന്‍ കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫിബ്രവരി 26 ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിട്ടുപോയ പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് തിരികെ സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കെ.കരുണാകരനാണ്. ആരെയും അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
ഡിഐസിയെ യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. 140 സീറ്റുകളിലും മത്സരിക്കുമെന്നാണ് ഡിഐസി വ്യക്തമാക്കിയിട്ടുള്ളതെന്നും അതിനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications