പാകിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ 15 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് 15 പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുകിപോവുകയായിരുന്നു.
ബാലകോട്ടില്‍ നിന്നും മന്‍സെഹ്റയിലേക്ക് പോവുകയായിരുന്നു വാഹനം മണ്ണിടിച്ചിലില്‍ പെടുകയും ഒരു നദിയിലേക്ക് വീഴുകയും ചെയ്യുകയായിരുന്നു. ഫിബ്രവരി 26 ഞായറാഴ്ചയാണ് അപകടമുണ്ടായത്. 19 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ എട്ടിന് കനത്ത ഭൂകമ്പമുണ്ടായ പാകിസ്ഥാനിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന ഇപ്പോഴും പലയിടത്തും റോഡുകള്‍ താറുമാറായി കിടക്കുകയാണ്.












Click it and Unblock the Notifications