മൃഗവേട്ട: സല്‍മാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സെയ്ഫ് അലിഖാന്‍, തബു, നീലം, സോണാലി ബേന്ദ്രേ എന്നവര്‍ക്കെതിരെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍ കുറ്റപത്രം വായിക്കുമ്പോള്‍ നാലു താരങ്ങളും ഹാജരായിരുന്നു.
1998 ഒക്ടോബര്‍ ഒന്നിന് കന്‍കാനി ഗ്രാമത്തില്‍ വച്ചാണ് രണ്ട് കൃഷ്ണമൃഗങ്ങളെ താരസംഘം വേട്ടയാടി കൊന്നത്. സല്‍മാന്‍ ഖാനെതിരെ വന്യമൃഗ സംരക്ഷണ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147-ാം വകുപ്പനുസരിച്ചുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വന്യമൃഗ സംരക്ഷണ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മറ്റ് വകുപ്പുകളനുസരിച്ചാണ് മറ്റുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
തബു, നീലം, സോണാലി, സെയ്ഫ് അലിഖാന്‍ എന്നിവര്‍ ഫിബ്രവരി 26 ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാകാനായി ജോധ്പൂരിലെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ തിങ്കളാഴ്ചയാണ് എത്തിയത്.












Click it and Unblock the Notifications