വളര്‍ച്ചാ നിരക്ക് 8.1 ശതമാനം: സാമ്പത്തിക സര്‍വെ
ദില്ലി: പാര്‍ലമെന്റിന്റെ മേശയില്‍ വച്ച സാമ്പത്തിക സര്‍വേയില്‍ കൂടുതല്‍ നികുതി പരിഷ്കാരങ്ങള്‍ക്ക് നിര്‍ദേശം. രാജ്യം 8.1 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായും സര്‍വേയില്‍ പറയുന്നു.
സര്‍വീസ് മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വേഗതയുണ്ടായെന്നും സര്‍വേയില്‍ പറയുന്നു. കയറ്റുമതിയും ഇറക്കുമതിയും വര്‍ധിച്ചതായും വിലയിരുത്തിയിട്ടുണ്ട്.
ഫിബ്രവരി 28 ചൊവ്വാഴ്ച ധനകാര്യമന്ത്രി പി.ചിദംബരം 2006-07 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സര്‍വെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്.












Click it and Unblock the Notifications