ആണവ കരാര്‍: പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
ദില്ലി: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്തോ-യുഎസ് ആണവ കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.
ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കരാറിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നത്. കരാര്‍ അനുസരിച്ച് അന്താരാഷ്ട്ര നിരീക്ഷണത്തിന്‍ കീഴില്‍ അത്യാധുനിക ആവണ റിയാക്ടറുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ നയതന്ത്ര താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ശാസ്രജ്ഞരുടെ ഈ ആശങ്കകള്‍ക്ക് മറുപടി നല്‍കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications