ജസീക്ക കേസ്: അന്വേഷണത്തിന് ഉത്തരവ്
ദില്ലി: വിവാദമായ ജസീക്ക ലാല്‍ വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ദില്ലി പൊലീസ് കമ്മിഷണര്‍ കെ.കെ.പോള്‍ ഉത്തരവിട്ടതായി അറിയുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര ശര്‍മയെ ദില്ലി പൊലീസിന്റെ സുരക്ഷാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.
ജസീക്ക ലാല്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി വിവാദം സൃഷ്ടിച്ചിരുന്നു. കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications