ബീഹാറില്‍ വാഹനാപകടത്തില്‍ 12 തീര്‍ത്ഥാടകര്‍ മരിച്ചു
സസരം: ബീഹാറില്‍ വാഹനാപകടത്തില്‍ 12 തീര്‍ത്ഥാടകര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഫിബ്രവരി 27 തിങ്കളാഴ്ച തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ട്രെയിലര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
റോതാസ് ജില്ലയിലെ കര്‍വാന്ദിയക്ക് സമീപമം ഗ്രാന്റ് ട്രങ്ക് റോഡിലാണ് അപകടം നടന്നത്. ഗുപ്തദാം ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications