അമര്‍ സിംഗ് പ്രശ്നം: രാജ്യസഭയില്‍ ബഹളം

ദില്ലി: സമാജ്വാദി പാര്‍ട്ടി അമര്‍സിംഗിന്റെ സംഭാഷണമടങ്ങിയയ സിഡി സംബന്ധിച്ച പ്രശ്നം ചോദ്യോത്തര വേള റദ്ദാക്കി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളമുണ്ടാക്കി.

ഫിബ്രവരി 27 തിങ്കളാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോള്‍ സിഡി വിവാദത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. ചോദ്യോത്തര വേള റദ്ദാക്കി പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യത്തെ എതിര്‍ത്ത് സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ബഹളം വച്ചു.

ഇതെത്തുടര്‍ന്ന് സ്പീക്കര്‍ ഇവരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. രംഗം ശാന്തമായപ്പോള്‍ പ്രശ്നമുന്നയിക്കാന്‍ അവസരം നല്‍കാമെന്നും എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കില്ലെന്നും സ്പീക്കര്‍ ഭൈരോണ്‍ സിംഗ് ഷെഖാവത് പറഞ്ഞു.

ഈ പ്രശ്നം ഉന്നയിക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ തന്നെ ചോദ്യോത്തരവേള റദ്ദാക്കാന്‍ ആവശ്യപ്പെട്ടത് ഖേദകരമാണെന്നും സഭാനടപടികളെപ്പറ്റി കൂടുതല്‍ കരുതലുണ്ടാകേണ്ട ഭരണകക്ഷിയുടെ മുഖ്യവിപ്പ് തന്നെ ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ചയാവശ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+