അമര്‍ സിംഗിന്റെ സിഡി സംപ്രേഷണം ചെയ്യാന്‍ കോടതി വിലക്ക്
ദില്ലി: അമര്‍ സിംഗിന്റെ സംഭാഷണങ്ങളടങ്ങിയ ഓഡിയോ സിഡി സംപ്രേഷണം ചെയ്യരുതെന്ന് ടിവി മാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സിഡിയിലെ ഉള്ളടക്കം അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും അച്ചടി മാധ്യമങ്ങളെയും വിലക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അമര്‍ സിംഗ് കീ അമര്‍ കഹാനി എന്ന പേരിലുള്ള സിഡി വിവിധ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. അമര്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി, ബോളിവുഡ് നടിമാര്‍ എന്നിവരുമായി നടത്തുന്ന സംഭാഷണമുള്‍ക്കൊള്ളുന്നതാണ് സിഡിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയിലുള്ള ഒരു വ്യവസായിയാണ് ഫോണ്‍ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട ഈ സിഡി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് അമര്‍ സിംഗ് ആരോപിച്ചിരുന്നു. ഈ സിഡി സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് അമര്‍ സിംഗ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അമര്‍ സിംഗിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications