Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കണം: സുപ്രീംകോടതി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി വിധിച്ചു. തമിഴ്നാട് നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി.

ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണെന്ന ആവശ്യം സംബന്ധിച്ച് വിദഗ്ധ കമ്മറ്റി പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. ഇപ്പോള്‍ 136 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. ഫിബ്രവരി 27 തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കോടതി വിധി പ്രസ്താവിച്ചത്.

ചീഫ് ജസ്റിസ് വൈ.കെ. സബര്‍വാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രശ്നത്തെക്കുറിച്ചുള്ള നാല് റിട്ടുകളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

തമിഴ്നാട് സര്‍ക്കാരും ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമിയും ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളും ഇതിനെതിരെ കേരള സര്‍ക്കാരും മുല്ലപ്പെരിയാര്‍ നദീജല സംരക്ഷണസമിതിയും നല്‍കിയ ഹര്‍ജികളുമായിരുന്നു ഇവ.

ഇതെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുപ്രീംകോടതിയുടെ വിദഗ്ധ കമ്മറ്റി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+