Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍: പ്രധാനമന്ത്രിയുടെ പ്രസ്താവനയെച്ചൊല്ലി ലോക്സഭ സ്തംഭിച്ചു

ദില്ലി: കശ്മീരിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പേരില്‍ ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കുകയും കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ചെയ്തതോടെ ലോക്സഭാ നടപടികള്‍ ഫിബ്രവരി 27 തിങ്കളാഴ്ച സ്തംഭിച്ചു.

ചോദ്യോത്തരവേളയില്‍ ബിജെപി ലോക്സഭാ ഉപനേതാവ് വി.കെ. മല്‍ഹോത്രയാണ് പ്രശ്നമുന്നയിച്ചത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇത് സംബന്ധിച്ച് പാര്‍ലമന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കിയിട്ടുള്ളതാണെന്നും മല്‍ഹോത്ര പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് കശ്മീര്‍ സംബന്ധമായ പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നും മല്‍ഹോത്ര കുറ്റപ്പെടുത്തി. കശ്മീരിന്റെ സ്വാതന്ത്യ്രം സംബന്ധിച്ച എന്തെങ്കിലും പരാമര്‍ശം ദേശീയതാല്‍പര്യത്തിന് വിരുദ്ധമാണെന്നും മല്‍ഹോത്ര കുറ്റപ്പെടുത്തി.

മല്‍ഹോത്രയുടെ പ്രസ്താവനയെ തുടര്‍ന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് അംഗങ്ങളും ഇവര്‍ക്ക് പിന്തുണയുമായെത്തി. ഇതെത്തുടര്‍ന്ന് പാര്‍ലമെന്ററികാര്യമന്ത്രി പി.ആര്‍.ദാസ് മുന്‍ഷി മെഹബൂബ മുഫ്തിയെ അനുനയിപ്പിച്ച് സീറ്റിലേക്ക് മടക്കിയയക്കുകയും ബിജെപി അംഗങ്ങളുടെ കശ്മീരിനെ പറ്റിയുള്ള ചില പ്രസ്താവനകള്‍ സഭാരേഖകളില്‍ നിന്ന് മാറ്റണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ 11.30 വരെ സ്പീക്കര്‍ നിര്‍ത്തിവച്ചു.

കശ്മീര്‍ പ്രശ്നപരിഹാരത്തിനായുള്ള വട്ടമേശ സമ്മേളനത്തില്‍ കശ്മീരിന് സ്വയംഭരണാവകാശവും സ്വാതന്ത്യ്രവും എന്നതിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+