മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിയമോപദേശം തേടും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധിയെപ്പറ്റി നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ നിലപാടിന് മാറ്റമില്ല. 100 വര്‍ഷം പഴക്കമുള്ള ഈ ഡാമിന്റെ കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടിയ ശേഷമാണ് കേരളം നിലപാട് സ്വീകരിച്ചിട്ടുളളത്. ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഒരു നിലപാടെടുക്കാന്‍ തങ്ങള്‍ തയ്യാറല്ല.
തമിഴ്നാടിന് വെളളം നല്‍കുന്നതിന് കേരളം എതിരല്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാലുള്ള അപകടസാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ കേരളം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ പ്രശ്നം സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് കേരളം എപ്പോഴും സന്നദ്ധമാണ്. തമിഴ്നാടിന്റെ താല്‍പര്യങ്ങളെ ഹനിക്കാന്‍ കേരളത്തിന് താല്‍പര്യമില്ല.
സുപ്രീംകോടതി വിധിയെപ്പറ്റി കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications