Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ വിധി ആത്മഹത്യാപരം: വി.എസ്

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന സുപ്രീംകോടതി വിധി ഏകപക്ഷീയവും ആത്മഹത്യാപരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് ഈ വിഷയം വിടണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഈ വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് വിടാന്‍ ശ്രമിക്കണം.

തമിഴ്നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചതുപോലെ കേരളത്തിന്റെ താത്പര്യങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിക്ക് ബാധ്യതയുണ്ട്. എന്നാല്‍ സുപ്രിം കോടതി ബെഞ്ച് കേരളത്തിന്റെ വാദങ്ങളെ അവര്‍ നിസാരമായാണ് കണ്ടത്. കുമ്മായവും മണലും കൊണ്ട് 110 വര്‍ഷം മുമ്പ് പണിത ഡാമിന്റെ സുരക്ഷ നോക്കാതെ പുറപ്പെടുവിച്ച സുപ്രിം കോടതി ഉത്തരവ് നീതികരിക്കാനാവില്ല.

ഇത്തരത്തില്‍ ഒരു വിധി വരാനുണ്ടായ കാരണങ്ങള്‍ എന്താണെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+