Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന താല്‍പര്യം സംരക്ഷിക്കും: രമേശ്

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സുരക്ഷാകാരണങ്ങളാലാണ് ജലനിരപ്പ് ഉയര്‍ത്തരുതെന്ന തീരുമാനം കേരളമെടുത്തത്. മാര്‍ച്ച് മൂന്നു മുതല്‍ ഏഴുവരെ ഇവിടെ നടക്കുന്ന കെപിസിസി പ്ലീനറി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ചെന്നിത്തല.

കൊച്ചിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനം ഡിഐസിയെ പാര്‍ട്ടിയില്‍ എടുക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യില്ല. സംസ്ഥാനത്തെ രാഷ്ട്രീയകാലാവസ്ഥയായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. പ്രധാന പ്രശ്നങ്ങളില്‍ സമ്മേളനം പ്രമേയങ്ങള്‍ പാസാക്കും. 1500ളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍ച്ച് നാലിന് നടക്കുന്ന റാലിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിസംബോധന ചെയ്യും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രികയും സ്ഥാനാര്‍ത്ഥി നിര്‍ണയവും സമ്മേളനത്തിന് ശേഷം നടക്കും.

ഡിഐസിയെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് യുഡിഎഫില്‍ അഭിപ്രായവ്യത്യാസമൊന്നും ഇല്ലെന്നും രമേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+