യുഡിഎഫുമായി അനൗപചാരിക ചര്‍ച്ച നടത്തി: മുരളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ ഡിഐസി യുഡിഎഫുമായി അനൗപചാരിക ചര്‍ച്ച നടത്തിയതായി ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തിരഞ്ഞെടുപ്പിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗുമായും യുഡിഎഫിലെ ചില ഘടകകക്ഷികളുമായാണ് ചര്‍ച്ച നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.
സിപിഎം പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഡിഐസി യുഡിഎഫിലേക്ക് തിരിച്ചുപോകാനായി ലീഗടക്കമുളള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കഴിഞ്ഞ ദിവസം ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications