കെ.മുരളീധരന്‍ വീണ്ടും ഡിഐസി പ്രസിഡന്റ്
തിരുവനന്തപുരം: ഡിഐസി(കെ) സംസ്ഥാന പ്രസിഡന്റായി കെ.മുരളീധരന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോണി നെല്ലൂര്‍, എം.എ.ജോണ്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.
കോടോത്ത് ഗോവിന്ദന്‍ നായരാണ് ട്രഷറര്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേയ്ക്കുള്ള 19 അംഗങ്ങളേയും തിരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മററിയിലേക്കുള്ള 10 പേരെ പ്രസിഡന്റായിരിക്കും നാമനിര്‍ദ്ദേശം ചെയ്യുക.
ഫിബ്രവരി 27 തിങ്കളാഴ്ച തിരുവനന്തപുരത്ത് കെ.കരുണാകന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications