അക്രമത്തിന് പിന്നില്‍ എന്‍ഡിഎഫും: പിണറായി
കണ്ണൂര്‍: കണ്ണൂരില്‍ വര്‍ഗീയവാദികളായ എന്‍ഡിഎഫിനെ മുസ്ലിം ലീഗ് ആവാഹിച്ചെടുത്തിരിക്കുകയാണെന്നും മുസ്ലിം ലീഗുകാരായി എന്‍ഡിഎഫ് അക്രമം നടത്തുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കണ്ണൂരില്‍ ലീഗ് നടത്തുന്ന അക്രമത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീലക്ഷ്യമുണ്ട്. അക്രമം പ്രത്യേക കാര്യപരിപാടിയായി സ്വീകരിച്ചിരിക്കുകയാണ് അവര്‍. ലീഗുകാരായി എന്‍ഡിഎഫുകാര്‍ അക്രമം നടത്തുന്നത് ലീഗ് നേതൃത്വം ഗൗരവത്തോടെ എടുക്കണം.
സിപിഎമ്മിനെ മര്‍ദിച്ച് ഒതുക്കാമെന്നൊന്നും ലീഗ് കരുതേണ്ട. സാമൂഹ്യവിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്ന് പറഞ്ഞ് തടിതപ്പാനും കഴിയില്ല. പൊലീസിന്റെ സാന്നിധ്യത്തിലാണ് പലയിടത്തും അക്രമം നടന്നതെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications