Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പ്രതിവര്‍ഷം 3600 മരണം

കോഴിക്കോട്: കേരളത്തില്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ 3600 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് ബൈപാസിന്റെ മൂന്നാംഘട്ടം ഫിബ്രവരി 26 ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാല്‍നടക്കാരും ഇരുചക്രവാഹനമോടിക്കുന്നവരുമാണ് കൂടുതലായും അപകടങ്ങളില്‍ പെടുന്നത്. വാഹനങ്ങളുടെ എണ്ണം ഈയിടെ ക്രമാതീതമായി വര്‍ദ്ധിച്ചതാണ് അപകടങ്ങള്‍ക്കുള്ള മുഖ്യകാരണം.

സംസ്ഥാനത്ത് 25 ലക്ഷം വാഹനങ്ങളുണ്ട്. ഇവക്കായി കൂടുതല്‍ വരികളുള്ള പാതകളുണ്ടെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയും.

സര്‍ക്കാര്‍ എക്സ്പ്രസ് ഹൈവേ പദ്ധതി കൊണ്ടുവന്നെങ്കിലും ചില വിഭാഗങ്ങള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുകയാണെന്നും മുനീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+