സ്മാര്‍ട്ട് സിറ്റി അന്തിമകരാര്‍ മാര്‍ച്ചില്‍ ഒപ്പുവയ്ക്കും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അന്തിമകരാര്‍ മാര്‍ച്ചില്‍ ഒപ്പുവയ്ക്കുമെന്ന് ഐടി സെക്രട്ടറി പി.എച്ച് കുര്യന്‍ പറഞ്ഞു.
സംസ്ഥാനത്തിന് ഗുണകരമായി പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയായിരിക്കും അന്തിമകരാര്‍ ഒപ്പുവയ്ക്കുക. കരാര്‍ വ്യവസ്ഥകള്‍ക്ക് മാര്‍ച്ച് ഒന്ന് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കും. കരാര്‍ ഒപ്പുവയ്ക്കേണ്ട തീയതി സംബന്ധിച്ചും അന്ന് തീരുമാനിക്കും.
കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്നത് മാര്‍ച്ച് ആദ്യആഴ്ചയാണെന്നിരിക്കെ മാര്‍ച്ച് ഏഴിന് ശേഷം എന്നുവേണമെങ്കിലും കരാര്‍ ഒപ്പുവയ്ക്കാം. പുതുതായി ഉള്‍പ്പെടുത്തുന്ന കരാര്‍ പ്രകാരം സ്മാര്‍ട്ട് സിറ്റിക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറുന്ന 100 ഏക്കര്‍ ഭൂമിക്ക് പകരം വാഗ്ദാനം ചെയ്തിരിക്കുന്ന 33,000 തൊഴിലവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കും. ഇപ്പോള്‍ നീര്‍ദേശിച്ചിരിക്കുന്ന പ്രകാരം പദ്ധതി മുന്നോട്ടുപോയില്ലെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുഴുവനായും 10 വര്‍ഷത്തിന് ശേഷം സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും കുര്യന്‍ പറഞ്ഞു.
എന്നാല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ വ്യവസ്ഥ ദുബായ് ഇന്‍റര്‍നെറ്റ് സിററി അധികൃതര്‍ക്ക് സ്വീകാര്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications