Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരുവിടുന്ന അംഗങ്ങളെ ഹീറോയാക്കരുത്: സ്പീക്കര്‍

തൃശൂര്‍: നിയമസഭയില്‍ ബഹളമുണ്ടാക്കുന്ന എംഎല്‍എമാര്‍ക്ക് മാധ്യമങ്ങള്‍ ഹീറോ പരിവേഷം നല്‍കരുതെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍.

എംഎല്‍എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്നതും മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ചില അംഗങ്ങള്‍ സഭയില്‍ അതിരുവിട്ടു പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിബ്രവരി 27 തിങ്കളാഴ്ച തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ ചര്‍ച്ചകളില്‍ കൂടുതല്‍ ഗൗരവത്തോടെ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണം. സഭാസമ്മേളനത്തില്‍ നിയമനിര്‍മാണത്തിനു കൂടുതല്‍ സമയം നീക്കി വയ്ക്കണം.

സഭാസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തിന് അനുമതി നല്‍കിയതുള്‍പ്പെടെ മാധ്യമങ്ങള്‍ക്കു സഭയില്‍ അനുവദിച്ച സ്വാതന്ത്യ്രം ചിലര്‍ ദുരുപയോഗപ്പെടുത്തി. സഭയില്‍ ഇരുന്ന് ഉറങ്ങുന്ന എംഎല്‍എയുടെ ഫോട്ടോ പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ല.

നിയമസഭയുടെ ചരിത്രവും വളര്‍ച്ചയും വിശദീകരിക്കുന്ന മ്യൂസിയം മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+