തളിപ്പറമ്പില്‍ നിരോധനാജ്ഞ
കണ്ണൂര്‍: കഴിഞ്ഞ രണ്ടു ദിവസങ്ങളായി അക്രമം അരങ്ങേറിയ തളിപ്പറമ്പില്‍ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തളിപ്പറമ്പ് പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അമ്പത് പേരെ കസ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി കണ്ണൂരില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങള്‍ തളിപ്പറമ്പിലും പടര്‍ന്നുപിടിച്ചിരുന്നു. ഇരുപാര്‍ട്ടികളുടെയും ഓഫീസുകള്‍ അക്രമത്തില്‍ തകര്‍ത്തിരുന്നു.












Click it and Unblock the Notifications