ഇറാഖില്‍ വിമത ആക്രമണങ്ങളില്‍ 23 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖില്‍ ഫിബ്രവരി 27 തിങ്കളാഴ്ച കലാപകാരികള്‍ നടത്തിയ ആക്രമണങ്ങളില്‍ 21 ഇറാഖികളും രണ്ട് യുഎസ് സൈനികരും കൊല്ലപ്പെട്ടു.
തെക്കന്‍ ബാഗ്ദാദിലെ രണ്ട് ഷിയ നഗരങ്ങളില്‍ വെളുപ്പിന് 5.30നുണ്ടായ ബോംബ് ആക്രമണങ്ങളില്‍ 16 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേററു.
ദിയാലയില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന ഒരു സംഘത്തിനിടയിലേക്ക് കാറിലെത്തിയ രണ്ട് ആയുധധാരികള്‍ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാക്യുബയിലെ ഒരു ഷിയ കുടുംബത്തിന്റെ വീട് ആയുധധാരികള്‍ തകര്‍ക്കുകയും രണ്ടുപേരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഒരു സ്ത്രീക്ക് പരിക്കേറ്റു.
മാന്‍ഡേനിലെ ഒരു റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു പൊലീസ് കമാന്‍ഡോ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാഗ്ദാദില്‍ ഫിബ്രവരി 26 ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications