സൗദി സേന അഞ്ച് ഭീകരരെ വെടിവച്ചു കൊന്നു
റിയാദ്: സൗദിയിലെ റിയാദില്‍ അല്‍ ഖ്വയ്ദ ഭീകരരെന്ന് കരുതുന്ന അഞ്ചുപേരെ സൗദി സുരക്ഷാസൈനികര്‍ വെടിവച്ചു കൊലപ്പെടുത്തി.
ഫിബ്രവരി 27 തിങ്കളാഴ്ച കിഴക്കന്‍ റിയാദിലെ അല്‍ ഹമാര എന്ന പ്രാന്തപ്രദേശത്തുള്ള ഒരു വീട് വളഞ്ഞാണ് ഭീകരരെ കൊലപ്പെടുത്തിയത്. സൈനികരും ഭീകരരുമായി പരസ്പരം വെടിവയ്പുണ്ടായി.
കൊല്ലപ്പെട്ട ഭീകരര്‍ വെളളിയാഴ്ച സൗദിയിലെ ഒരു പ്രധാന എണ്ണപ്പാടം ആക്രമിച്ച അല്‍ഖ്വയ്ദ സംഘവുമായി ബന്ധപ്പെട്ടവരാണെന്ന് കരുതുന്നു.












Click it and Unblock the Notifications