കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാരുതി, സാന്‍ട്രോ കാറുകളുടെ വില കുറച്ചു
ദില്ലി: ചെറിയ കാറുകള്‍ക്കുള്ള എക്സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് മാരുതി, സാന്‍ട്രോ കാറുകളുടെ വില കുറച്ചു.
മാരുതിയുടെ അഞ്ച് മോഡലുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. 13,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് വില കുറച്ചത്. സാന്‍ട്രോ കാറിന്റെ വില 23,000 രൂപയാണ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ വിലക്കുറവ് നിലവില്‍ വരും.
മാരുതി 800 കാറിന്റെ വില 13,000 രൂപയും ആള്‍ട്ടോയുടെ വില 18,000 രൂപയും വാഗണ്‍ ആറിന്റെ വില 15,000 മുതല്‍ 22,000 രൂപയുമാണ് കുറച്ചത്. സെന്‍, ഒമ്നി വാന്‍ എന്നിവയുടെയും വില കുറച്ചിട്ടുണ്ട്.
Comments
Story first published: Tuesday, February 28, 2006, 23:53 [IST]